കൊതുകുകളുടെ വ്യാപനം തടയാൻ ആരോഗ്യ മന്ത്രാലയം മുൻകരുതൽ ശക്തമാക്കി


ഈ സീസണിൽ പ്രാണികളുടെയും കൊതുകുകളുടെയും വ്യാപനം തടയാൻ ആരോഗ്യ മന്ത്രാലയം മുൻകരുതൽ  ശക്തമാക്കി. ബഹ്റൈനിലെ എല്ലാ ഗവര്‍ണറേറ്റുകളിലും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന് കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള നടപടികൾ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പൊതുജനാരോഗ്യ ഡയറക്ടറേറ്റിലെ പരിസ്ഥിതി ആരോഗ്യ വിഭാഗം മേധാവി രജ അല്‍ സലൂം പറഞ്ഞു. 

സാമൂഹിക ബോധവത്കരണത്തിലൂടെയും വീടുകളിലും പാര്‍പ്പിട പ്രദേശങ്ങളിലും പ്രതിരോധ നടപടികളിലൂടെയും കൊതുക് പടരുന്നത് തടയാന്‍ പൗരന്മാരും താമസക്കാരും സഹകരിക്കണമെന്ന്  പരിസ്ഥിതി ആരോഗ്യ വിഭാഗം മേധാവി അഭ്യർത്ഥിച്ചു.

article-image

sdds

You might also like

Most Viewed