ബഹ്റൈനിലെ ഏറ്റവും ദൈർഘ്യമേറിയ സൈക്ലിങ് ട്രാക്ക് തുറന്നു
രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ സൈക്ലിങ് ട്രാക്ക് തുറന്നു. സതേൺ ഗവർണറേറ്റിലാണ് 50 കിലോമീറ്റർ നീളമുള്ള സൈക്ലിങ് ട്രാക്ക്. രാജ്യത്തിന്റെ കായികമേഖലയിൽ മറ്റൊരു സുപ്രധാന നാഴികക്കല്ലായി ട്രാക്ക് മാറും.
സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്‌പോർട്‌സിന്റെ ചെയർമാൻ ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ സൈക്ലിങ് ട്രാക്ക് ഔദ്യോഗികമായി തുറന്നു. സൈക്ലിങ്, ഫിറ്റ്നസ്, ഔട്ട്ഡോർ പ്രവർത്തനങ്ങൾ എന്നിവക്കടക്കം സൗകര്യമുള്ള ട്രാക്ക്, അന്താരാഷ്ട്ര നിലവാരം പുലർത്തുന്നതരത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
sdfsf