ഒ.ഐ.സി.സി എറണാകുളം ‘ക്യാമ്പ്ഫയർ ഫീസ്റ്റ’ സംഘടിപ്പിച്ചു
ഒ.ഐ.സി.സി എറണാകുളം ജില്ല കമ്മിറ്റിയുടെ ഫാമിലി ക്ലബിന്റെ നേതൃത്വത്തിൽ സഖീറിൽ ‘ക്യാമ്പ്ഫയർ ഫീസ്റ്റ’ സംഘടിപ്പിച്ചു. കലാപരിപാടികളും ക്രിസ്മസ് കരോൾ ടീമിന്റെ പ്രകടനവും കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള മത്സരങ്ങളും ലൈവ് കുക്കിങ് ഉൾപ്പെടെയുള്ളവയും നടന്നു. ബോബി പാറയിൽ, ബിനു കുന്നന്താനം, ജേക്കബ് തെക്കുംതോട്, മനു മാത്യു, ലത്തീഫ് ആയഞ്ചേരി, സിൻസൻ ചാക്കോ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ADSDFCS