ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല വാർഷികവും ക്രിസ്മസ്-പുതുവത്സരാഘോഷവും
ഫ്രണ്ട്സ് അസോസിയേഷൻ ഓഫ് തിരുവല്ല 27ാമത് വാർഷികവും ക്രിസ്മസ്-പുതുവത്സരാഘോഷവും ഈ മാസം 24ന് വൈകീട്ട് 6.30ന് അദാരി ഗാർഡനിലെ ന്യൂസീസൺ ഹാളിൽ നടക്കും. കേരള സ്റ്റേറ്റ് കോഓപറേറ്റിവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ അഡ്വ. ആർ. സനൽ കുമാർ മുഖ്യാതിഥി ആയിരിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പ്രശസ്ത ഗായകരായ ഫാ. സേവറിയോസ് തോമസ്, സുമേഷ് അയിരൂർ എന്നിവർ നയിക്കുന്ന സംഗീത നിശയും ഉണ്ടായിരിക്കും. പ്രസിഡന്റ് റോബി ജോർജ്, ജനറൽ സെക്രട്ടറി അനിൽ പാലയിൽ, പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ മനോജ് ശങ്കരൻ, രക്ഷാധികാരികളായ ശ്രീകുമാർ പടിയറ, വർഗീസ് ഡാനിയേൽ, ജന. കൺവീനർ ജെയിംസ് ഫിലിപ്, പ്രോഗ്രാം കൺവീനർ ബ്ലസൻ മാത്യു, മാത്യു യോഹന്നാൻ (ജോയന്റ് കൺവീനർ), അഡ്വൈസറി ബോർഡ് അംഗങ്ങളായ കെ.ജി ദേവരാജ്, വി.ഒ എബ്രഹാം, സജി ചെറിയാൻ, ട്രഷറർ ജോബിൻ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ജോസഫ്, നിതിൻ സോമരാജൻ, ജോയൻറ് കൺവീനർ വിനോദ് കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
DFXC