വിശ്വാസികൾ ഹൃദയശുദ്ധീകരണത്തോടെ റമദാനെ വരവേൽക്കണമെന്ന് മുബഷിർ തങ്ങൾ ജമലുല്ലൈലി


വിശുദ്ധ  റമദാനിലെ ചൈതന്യത്തെ ഏറ്റുവാങ്ങാൻ പാകത്തിൽ പ്രാർഥന കൊണ്ടും നിയ്യത്ത് കൊണ്ടും ഹൃദയ വിശുദ്ധിയോടെ റമദാനെ വരവേൽക്കാൻ വിശ്വാസികൾ ഒരുങ്ങണമെന്ന്  എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷൻ  മുബഷിർ തങ്ങൾ ജമലുല്ലൈലി പറഞ്ഞു.   സമസ്ത ബഹ്റൈൻ ഇസ്തിഖ്ബാൽ റമദാൻ ബഹുജന സംഗമത്തിൽ മുഖ്യ പ്രഭാഷണം നിർവഹിക്കുകയായിരുന്നു തങ്ങൾ. സമസ്ത ബഹ്റൈൻ പ്രസിഡന്റ് ഫഖ്റുദ്ദീൻ സയ്യിദ് പൂക്കോയ തങ്ങൾ ബഹുജന സംഗമം ഉദ്ഘാടനം ചെയ്തു.   സമസ്ത വർക്കിങ് പ്രസിഡന്റ് വി.കെ കുഞ്ഞിമുഹമ്മദാജി അധ്യക്ഷത വഹിച്ചു. മുബശ്ശിർ തങ്ങൾക്കുള്ള സമസ്ത ബഹ്റൈന്റെ ആദരം ബിസ്ത് അണിയിച്ച് ഫഖ്റുദ്ദീൻ സയ്യിദ് പൂക്കോയ തങ്ങളും മെമന്റോ നൽകി ബഹ്റൈൻ സമസ്ത ട്രഷറർ എസ്.കെ. നൗഷാദും നിർവഹിച്ചു. സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ് സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ.എം.എസ് മൗലവി പറവണ്ണ നന്ദിയും പറഞ്ഞു.

article-image

DSDDSDFS

You might also like

Most Viewed