എയർ ആംബുലൻസ് സർവിസ് ബഹ്റൈനിൽ ഉടൻ തുടക്കം


 

അത്യാവശ്യഘട്ടങ്ങളിൽ ഉപകരിക്കുന്ന എയർ ആംബുലൻസ് സർവിസിന് ബഹ്റൈനിൽ ഉടൻ തുടക്കമാകും. അത്യാഹിതങ്ങൾ കൈകാര്യം ചെയ്യുന്ന മെഡിക്കൽ പ്രഫഷനലുകളുടെ  സേവനം എയർ ആംബുലൻസുകളിലുണ്ടാകും. അടിയന്തര സാഹചര്യങ്ങൾ ഫലപ്രദമായി കൈകാര്യം ചെയ്യാനായി 24 മണിക്കൂറും പ്രവർത്തിക്കുന്നതാണ് ആംബുലൻസ്. എയർ ആംബുലൻസ് സർവിസ് ഉദ്ഘാടനത്തിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുകയാണ്. ഈ വർഷാവസാനം ഔദ്യോഗിക ലോഞ്ച് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.   കഴിഞ്ഞ വർഷം നവംബറിൽ ആഭ്യന്തര മന്ത്രി ജനറൽ ശൈഖ് റാഷിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ എയർ, സീ ആംബുലൻസുകൾ അവതരിപ്പിക്കാനുള്ള പദ്ധതികൾ വെളിപ്പെടുത്തിയിരുന്നു. നിലവിൽ 12 ആംബുലൻസ് സെന്ററുകളും മൂന്ന് ആംബുലൻസ് പോയന്റുകളും രാജ്യത്തുണ്ട്. രാജ്യത്തെ ആദ്യത്തെ മോട്ടോര്‍സൈക്കിള്‍ ആംബുലന്‍സ് സര്‍വിസിന് കഴിഞ്ഞ മാസം തുടക്കം കുറിച്ചിരുന്നു.

article-image

ASDSDSA

You might also like

Most Viewed