പ്രതിഭ റിഫ മേഖല ഹെല്പ് ലൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
പ്രതിഭ റിഫ മേഖല ഹെല്പ് ലൈൻ അവാലിയിലെ കാർഡിയാക് സെന്റർ ബ്ലഡ് ബാങ്കിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പ്രതിഭ കേന്ദ്രകമ്മിറ്റി വൈസ് പ്രസിഡണ്ട് നൗഷാദ് പൂനൂർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രതിഭ കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് ബിനു മണ്ണിൽ ആശംസകൾ നേർന്നു. മേഖല സെക്രട്ടറി മഹേഷ് കെ വി ചടങ്ങിന് സ്വാഗതം പറഞ്ഞു.
പ്രതിഭ വനിതാ വേദി സെക്രട്ടറി റീഗ പ്രദീപ്, പ്രസിഡണ്ട് ഷമിത സുരേന്ദ്രൻ, കേന്ദ്രകമ്മിറ്റി അംഗം പ്രദീപ് പതേരി, മേഖല പ്രസിഡണ്ട് ഷിജു പിണറായി, കേന്ദ്ര ഹെല്പ് ലൈൻ കൺവീനർ ജയേഷ് വി കെ, ജോ. കൺവീനർ നുബിൻ അൻസാരി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. 40 ൽ അധികം പേർ ക്യാമ്പിൽ പങ്കെടുത്തു.
്േിു്ി
േ്േ