ഒ.ഐ.സി.സി ബഹ്‌റൈൻ തൃശൂർ ജില്ല കമ്മിറ്റി ഫാമിലി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു
ഒ.ഐ.സി.സി ബഹ്‌റൈൻ തൃശൂർ ജില്ല കമ്മിറ്റി ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യ ചരിത്രത്തെ ആസ്‌പദമാക്കി ജനുവരി 31ന് സിംസ് ഗുഡ്‌വിൻ ഹാളിൽവെച്ച് ഫാമിലി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.
മത്സരാർഥികൾ വാട്സ്ആപ് വഴി രജിസ്ട്രേഷനായി 3727 7144, 36342657 എന്ന നമ്പറുകളിലേക്ക് ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു. അനീഷ് നിർമലൻ ക്വിസ് മത്സരം നിയന്ത്രിക്കും.
പരിപാടിയിലേക്ക് ഏവരുടെയും പങ്കാളിത്തവും സാന്നിധ്യവും പ്രതീക്ഷിക്കുന്നതായി ഒ.ഐ.സി.സി തൃശൂർ ജില്ല പ്രസിഡന്റ് പി.ടി. ജോസഫ്, വൈസ് പ്രസിഡന്റ് ഡിന്റോ ഡേവിഡ്, ബെന്നി പാലയൂർ, ജനറൽ സെക്രട്ടറി ജോയ് എം.ഡി, ട്രഷറർ ജോയ്സൺ, സെക്രട്ടറി ജെയ്സൺ മഞ്ഞളി, ജോയന്റ് സെക്രട്ടറി ബഷീർ എന്നിവർ അറിയിച്ചു.
്ി്
്ി്