ന്യൂ ഇന്ത്യ അഷ്വറൻസ് കോ ലിമിറ്റഡ് പുതിയ മോട്ടോർ ക്ലെയിംസ് ബ്രാഞ്ച് മനാമയിൽ തുറന്നു
ന്യൂ ഇന്ത്യ അഷ്വറൻസ് കോ ലിമിറ്റഡ് പുതിയ മോട്ടോർ ക്ലെയിംസ് ബ്രാഞ്ച് മനാമയിൽ തുറന്നു. ബ്രാഞ്ച് ഉദ്ഘാടനം ഇന്ത്യൻ അംബാസഡർ വിനോദ് കെ.ജേക്കബ് നിർവഹിച്ചു. എംബസി സെക്കൻഡ് സെക്രട്ടറി രവി ജെയിൻ, ഇൻറർകോൾ ഡയറക്ടർ അബ്ദുൽ റഹ്മാൻ അലി അൽവാസൻ, എൻ.ഐ.എ ബഹ്‌റൈൻ സി.ഒ.ഒ നിമിഷ സുനിൽ കദം, വ്യവസായ പ്രമുഖർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ന്യൂ ഇന്ത്യ അഷ്വറൻസ് കോ ലിമിറ്റഡ് അവതരിപ്പിച്ച കുറഞ്ഞ ചെലവിലുള്ള മെഡിക്കൽ ഇൻഷുറൻസ് പോളിസി ‘സേഹാതി സലാമ’ ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പ്രകാശനം ചെയ്തു.
ുരു