35ആമത് ഓട്ടം ഫെയറിന് സഖീറിലെ എക്സിബിഷൻ വേൾഡിൽ ജനുവരി 23ന് തുടക്കമാകും
രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃ പ്രദർശനമേളയായ 35ആമത് ഓട്ടം ഫെയറിന് സഖീറിലെ എക്സിബിഷൻ വേൾഡിൽ ജനുവരി 23ന് തുടക്കമാകും. ഫെബ്രുവരി 1 വരെ നടക്കുന്ന മേളയിൽ 20 രാജ്യങ്ങളിൽനിന്ന് 608 ലധികം പവിലിയനുകളുണ്ടാകും. കഴിഞ്ഞ വർഷം 16 രാജ്യങ്ങളിൽനിന്നായി 557 സ്റ്റാളുകളാണ് ഇവിടെ ഒരുക്കിയിരുന്നത്.
18,000 ചതുരശ്ര മീറ്ററിൽ സംവിധാനിച്ചിരിക്കുന്ന സ്റ്റാളുകളിൽ വിവിധ ഉൽപന്നങ്ങളുടെ വിപുലമായ ശേഖരമാണ് ഇത്തവണ ഒരുക്കുന്നത്. രാജ്യത്തെ റീട്ടെയിൽ മേഖലയിൽനിന്നുള്ള തുണിത്തരങ്ങൾ, ഫർണിച്ചർ, ഭക്ഷണ ഉൽപന്നങ്ങൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ സാധനങ്ങൾ, ആക്സസറികൾ, സൗന്ദര്യവർധക വസ്തുക്കൾ, അലങ്കാരങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങി നിരവധി ഉൽപന്നങ്ങൾ പ്രദർശനത്തിലുണ്ടാകും.
കുടുംബങ്ങൾക്ക് യോജിക്കുന്ന വിനോദപരിപാടികളും ഇവിടെ അരങ്ങേറും.
ോേ്ിി