ഒഐസിസി ബഹ്റൈൻ തൃശ്ശൂർ ജില്ല കമ്മിറ്റി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു


മനാമ

ഒഐസിസി ബഹ്‌റൈൻ തൃശൂർ ജില്ല കമ്മിറ്റി തുടർച്ചയായി രണ്ടാംവർഷവും ഇന്ത്യയുടെ റിപ്പബ്ലിക് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ത്യാ ചരിത്രത്തെ ആസ്‌പദമാക്കി ജനുവരി 31 ന് സിംസ് ഗുഡ്‌വിൻ ഹാളിൽ വെച്ച് ഫാമിലി ക്വിസ് മത്സരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകും.

മത്സരാർത്ഥികൾ വാട്സ്ആപ് വഴി രജിസ്ട്രെഷനായി 3727 7144, 36342657 എന്ന നമ്പറുകളിലേക്ക് ബന്ധപെടണമെന്ന് ഒഐസിസി തൃശൂർ ജില്ല പ്രസിഡന്റ്‌ പി ടി ജോസഫ്, വൈസ് പ്രസിഡന്റ്‌ ഡിന്റോ ഡേവിഡ്, ബെന്നി പാലയൂർ, ജനറൽ സെക്രട്ടറി ജോയ് എം ഡി, ട്രഷറർ ജോയ്സൺ, സെക്രട്ടറി ജെയ്സൺ മഞ്ഞളി, ജോയിന്റ് സെക്രട്ടറി ബഷീർ എന്നിവർ അറിയിച്ചു.

You might also like

Most Viewed