ബീറ്റസ് ഓഫ് ബഹ്‌റൈൻ ഉപജീവനോപാതിയായി മുച്ചക്ര വാഹനം നൽകി
പ്രമേഹം ബാധിച്ച കാല് മുറിക്കപ്പെട്ട മാവേലിക്കര കുറത്തികാട് സ്വദേശി പ്രസാദിന് ബീറ്റസ് ഓഫ് ബഹ്‌റൈൻ ഉപജീവനോപാതിയായി മുച്ചക്ര വാഹനം നൽകി. മാവേലിക്കര MLA കെ.എസ് അരുൺകുമാർ ആണ് വാഹനം കൈമാറിയത്.
ചെങ്ങന്നൂർ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ വർഗീസ്, തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് മോഹൻ കുമാർ, വാർഡ് മെമ്പർ ഗീത മുരളി എന്നിവർ സന്നിഹിതർ ആയിരുന്നു.
2024 ഡിസംബർ 21-23 വരെ നടത്തപെട്ട ക്രിസ്തുമസ് കരോൾ റൌണ്ട്സിൽ നിന്നും സമാഹരിച്ച തുകയിൽ നിന്ന് ആണ് വാഹനം നൽകാൻ സാധിച്ചതെന്ന് എന്ന് കൺവീനർമാരായ റിജോ ചാക്കോ, അജീഷ് സൈമൺ, ബോണി വർഗീസ് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
്ിു്