റയ്യാൻ സെന്റർ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന വാർഷിക ഖുർആൻ മത്സരങ്ങൾ നാളെ
റയ്യാൻ സെന്റർ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന വാർഷിക ഖുർആൻ മത്സരങ്ങൾ നാളെ മനാമ റയ്യാൻ സ്റ്റഡി സെന്ററിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വൈകീട്ട് 4.30 മുതൽ ആരംഭിക്കുന്ന മത്സരങ്ങളിൽ ഖുർആൻ മനഃപാഠം, തജ്‌വീദ് നിയമങ്ങളോടുകൂടിയ പാരായണം എന്നിവയായിരിക്കും സമ്മാനത്തിനുവേണ്ടി പരിഗണിക്കുക.
കുട്ടികളുടെ മത്സരങ്ങൾ ഗ്രേഡ് അടിസ്ഥാനത്തിലാണ് ക്രമപ്പെടുത്തിയിരിക്കുന്നതെന്നും, പ്രിലിമിനറി മത്സരങ്ങളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് ഫൈനൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതെന്നും പ്രോഗ്രാം കൺവീനർ ബിർഷാദ് അബ്ദുൽ ഗനി അറിയിച്ചു. ഓരോ ഗ്രേഡിലെയും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്നവർക്ക് പ്രശസ്തിപത്രവും സമ്മാനങ്ങളുമുണ്ടായിരിക്കും. അൽ മന്നായി സെന്റർ സയന്റിഫിക് റിസർച്ച് ഡയറക്ടർ ഡോ. സഅ്ദുല്ലാ അൽ മുഹമ്മദി മുഖ്യാതിഥിയായിരിക്കും.
നംന