കോഴിക്കോട് ജില്ല പ്രവാസി ഫോറം ഭാരവാഹികൾ ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
കോഴിക്കോട് ജില്ല പ്രവാസി ഫോറം ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ വിനോദ് കെ.ജേക്കബ്, സെക്കൻഡ് സെക്രട്ടറി രവി കുമാർ ജെയിൻ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കെ.പി.എഫ് പ്രസിഡൻറ് സുധീർ തീരുനിലത്ത്, ജന:സെക്രട്ടറി അരുൺപ്രകാശ്, രക്ഷാധികാരി ജമാൽ കുറ്റിക്കാട്ടൽ, വൈസ്. പ്രസിഡൻറ് അഖിൽ താമരശ്ശേരി, വനിത വിഭാഗം കൺവീനർ സജ്‌ന ഷനൂബ്, കായിക വിഭാഗം കൺവീനർ സുധി ചത്തോത്ത് എന്നിവർ സന്നിഹിതരായിരുന്നു.
കോഴിക്കോട്ടേക്കും കൊച്ചിയിലേക്കുമുള്ള വിമാന സർവിസുകൾ നിർത്തലാക്കാനുള്ള ബഹ്‌റൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗൾഫ് എയറിന്റെ തീരുമാനം പുനർചിന്തനം നടത്താൻ എംബസിയുടെ ഭാഗത്തുനിന്ന് ഇടപെടലുകൾ നടത്തണമെന്ന അഭ്യർത്ഥനയും ഇവർ അംബാസിഡറുടെ മുമ്പാകെ സമർപ്പിച്ചു. ഒപ്പം പാസ്‌പോർട്ട് പുതുക്കലിനുള്ള പൊലീസ് വെരിഫിക്കേഷനിലെ കാലതാമസം കാരണം പ്രവാസി സമൂഹത്തിലുണ്ടാക്കുന്ന ആശങ്കകളും ശ്രദ്ധയിൽപ്പെടുത്തി. കെ.പി.എഫിന്റെ ശ്രമങ്ങൾക്ക് അംബാസഡർ നന്ദി രേഖപ്പെടുത്തുകയും എംബസിയുടെ പിന്തുണ ഉറപ്പുനൽകുകയും ചെയ്തു.
്ാേി