പ്രതിഭ സനദ് യൂനിറ്റ് നടത്തിയ ബാഡ്മിന്റൺ ടൂർണമെന്റിൽ വിജീഷ് ആൻഡ് ജോസഫ് ടീം വിജയികളായി


പ്രതിഭ റിഫ മേഖല കായിക വേദിയുമായി സഹകരിച്ച് പ്രതിഭ സനദ് യൂനിറ്റ് നടത്തിയ ബാഡ്മിന്റൺ ടൂർണമെന്റ് സനദ് പെഡൽ അറീന കോർട്ടിൽ നടന്നു. വിജീഷ് ആൻഡ് ജോസഫ് ടീം വിജയികളായി. നജീർ ആൻഡ് ടിജു രണ്ടാംസ്ഥാനവും മഞ്ജുനാഥ് ആൻഡ് ശംസിൻ മൂന്നാം സ്ഥാനവും നേടി. പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ ചാമ്പ്യന്മാർക്കുള്ള ട്രോഫി കൈമാറി.

കേന്ദ്ര കമ്മിറ്റി അംഗം അനിൽ കെ.പി, റിഫ മേഖല സെക്രട്ടറി മഹേഷ് കെ.വി എന്നിവർ ഇതര വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. ചടങ്ങിൽ യൂനിറ്റ് ജോയന്റ് സെക്രട്ടറിയും ടൂർണമെന്റ് കൺവീനറുമായ സുരേഷ് ബാബു സ്വാഗതം പറഞ്ഞു. യൂനിറ്റ് പ്രസിഡന്റ്‌ ബബീഷ് അധ്യക്ഷത വഹിച്ചു. വനിത വേദി സെക്രട്ടറി റീഗ പ്രദീപ്‌ ആശംസയും യൂനിറ്റ് സെക്രട്ടറി കാസിം മഞ്ചേരി നന്ദിയും പറഞ്ഞു.

article-image

േ്ി്േി

You might also like

Most Viewed