ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റി ശൈത്യക്യാമ്പ് സംഘടിപ്പിച്ചു
ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സാഖിറിൽ വച്ച് ശൈത്യക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ ഒഐ സി സി കുടുംബാംഗങ്ങളുടെ വിവിധ കലാപാരിപാടികളും, ലൈവ് കുക്കിംഗും ക്യാമ്പിനെ കൂടുതൽ ആകർഷണിയമാക്കി. വൈകിട്ട് ഏഴ് മണിക്ക് ആരംഭിച്ച ക്യാമ്പ് പുലർച്ചെ രണ്ട് മണി വരെ നീണ്ടുനിന്നു.
ഇതോടൊനുബന്ധിച്ച് ജില്ലാ പ്രസിഡന്റ് അലക്സ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗം ഒഐസിസി ഗ്ലോബൽ കമ്മറ്റിയംഗം ബിനു കുന്നന്താനം ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷിബു ബഷീർ സ്വാഗതവും പ്രോഗ്രാം ജനറൽ കൺവീനർ ഷാജി ഡാനി നന്ദിയും രേഖപ്പെടുത്തി.
യോഗത്തിൽ ഒഐസി സി വർക്കിംഗ് പ്രസിഡൻ്റ് ബോബി പാറയിൽ ,നാഷണൽ കമ്മറ്റിയുടെ ജനറൽ സെക്രട്ടറിമാരായ മനുമത്യു,, സയ്യിദ് എം.സ്, ജീസൺ ജോർജ്, ഷെമിം കെ.സി, വിഷ്ണു കലഞ്ഞൂർ, വിനോദ് ദാനിയേൽ, ജോൺസൺ കല്ലുവിളയിൽ, ജില്ലാ ഭാരവാഹികൾ എന്നിവരും പങ്കെടുത്തു.
േിുേു