ഇന്ത്യൻ സ്കൂൾ തമിഴ് ദിനം ആഘോഷിച്ചു
ഇന്ത്യൻ സ്കൂൾ ഇസ ടൗൺ കാമ്പസിൽ തമിഴ് ദിനം നിറപ്പകിട്ടാർന്ന പരിപാടികളോടെ ആഘോഷിച്ചു. തൈപൊങ്കലിന്റെ ഭാഗമായി തമിഴ് വകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ തമിഴ് പൈതൃകത്തിന്റെ പ്രാധാന്യം കാണിക്കുന്ന നിരവധി സാംസ്കാരിക പ്രകടനങ്ങളും ആകർഷകമായ കലാപരിപാടികളും അരങ്ങേറി. സ്‌കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ ദീപം തെളിയിച്ചു. സ്‌കൂൾ അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ സ്കൂൾ & അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, പ്രധാന അധ്യാപകർ, വകുപ്പ് മേധാവികൾ, വിദ്യാർഥികൾ എന്നിവർ സന്നിഹിതരായിരുന്നു.
പരിപാടിയുടെ ഏകോപനം വകുപ്പ് മേധാവി വിബി ശരത്, തമിഴ് അധ്യാപിക മുത്തരസി അരുൺകുമാർ എന്നിവർ നിർവഹിച്ചു. ഉമ ഈശ്വരി, പൂജ തിലിപ് കുമാർ, മെർലിൻ അനിത സാം, ചെറിൽ ചെല്ല ഐസക്, എ. കാരുണ്യ എന്നിവർ അവതരിപ്പിച്ച സെമി-ക്ലാസിക്കൽ നൃത്ത പരിപാടി പ്രേക്ഷകരെ ആകർഷിച്ചു. എം.എസ്. തിയാന, ജെൻസിലിൻ ദാസ്, പൂജശ്രീ അയ്യനാർ, ശ്രുതിലയ അരവിന്ദ്, ജെലീന എ.എസ്, ആനി പ്രസില്ല, ക്രിസ്റ്റ ഡെബോറ, ശ്രീസന്തോഷിനി എന്നിവർ നാടോടി നൃത്തം അവതരിപ്പിച്ചു. മെർലിൻ അനിത സാം, ഗുഹൻ കാർത്തികേയൻ, റിതീഷ് ശശികുമാർ, നിതിക അശോക്, വർഷിണി പ്രഭാകരൻ എന്നിവർ തമിഴ് ദിന പ്രസംഗങ്ങൾ അവതരിപ്പിച്ചു.
dfgd