ഹമദ് രാജാവിന്റെ ഒമാൻ സന്ദർശനം പൂർത്തിയായി
ഒമാനിലെ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ബഹ്റൈനിലേയ്ക്ക് മടങ്ങി. സന്ദർശനത്തിന്റെ ഭാഗമായി സാംസ്കാരികം, ശാസ്ത്രം, സാമൂഹികം, ആരോഗ്യം, മാധ്യമം, സാമ്പത്തികം, ഭക്ഷ്യസുരക്ഷ, മുനിസിപ്പൽ ജോലി, കാലാവസ്ഥാ ശാസ്ത്രം, മറ്റു മേഖലകൾ എന്നിവ ഉൾക്കൊള്ളുന്ന 25 ധാരണപത്രങ്ങൾ, കരാറുകൾ, എക്സിക്യൂട്ടിവ് പരിപാടികൾ എന്നിവയിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.
ഒമാനും ബഹ്‌റൈനും സംയുക്ത നിക്ഷേപ സംരംഭത്തിന് തുടക്കം കുറിക്കാനും തീരുമാനമായി. സാമ്പത്തിക സഹകരണം വികസിപ്പിക്കുന്നതിനും നിക്ഷേപ പങ്കാളിത്തം വളർത്തുന്നതിനുമുള്ള പ്രതിബദ്ധത ഇരുരാജ്യങ്ങളും ഇറക്കിയ സംയുക്ത പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഒമാൻ -ബഹ്‌റൈൻ നിക്ഷേപ കമ്പനിയുടെ സ്ഥാപനത്തെ സുൽത്താൻ ഹൈതം ബിൻ താരിഖും ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയും സ്വാഗതം ചെയ്തു. ബഹ്റൈൻ രാജാവിന് സുൽത്താൻ ഹൈതം ബിൻ താരിഖ് ഔദ്യോഗിക അത്താഴവിരുന്നും സംഘടിപ്പിച്ചു.
ആലം പാലസ് ഗെസ്റ്റ്ഹൗസിൽ ഒരുക്കിയ അത്താഴ വിരുന്നിൽ രാജകുടുംബത്തിലെ ചില അംഗങ്ങൾ, മന്ത്രിമാർ, സുൽത്താൻ സായുധ സേനയുടെയും റോയൽ ഒമാൻ പൊലീസിന്റെ കമാൻഡർമാർ, അറബ്, സൗഹൃദ രാജ്യങ്ങളുടെ അംബാസഡർമാർ, ഒമാൻ കൗൺസിൽ അംഗങ്ങൾ, അണ്ടർ സെക്രട്ടറിമാർ, വിദേശകാര്യ മന്ത്രാലയത്തിലെ ചില അംബാസഡർമാർ, സി.ഇ.ഒമാർ എന്നിവരും പങ്കെടുത്തു.
dfgdf