കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ ലേഡീസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു


76ആം ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി, ബഹ്റൈനിലെ കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ ലേഡീസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ, പി. ഇ. സി. എ. ഇന്റർനാഷണലുമായി സഹകരിച്ച് 'ദ പാട്രിയോട്ടിക് പർസ്യൂട്ട്' എന്ന പേരിൽ 7ആം ക്ലാസ് മുതൽ 12ആം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

ഗുദൈബിയയിലുള്ള കെ. എസ്. സി. എ. ആസ്ഥാനത്ത് രണ്ടു ഘട്ടങ്ങളിലാകും മത്സരം നടക്കുക. പ്രാഥമിക റൗണ്ടായ എഴുത്തുപരീക്ഷ ജനുവരി 25ന് ശനിയാഴ്ച വൈകുന്നേരം 7 മുതൽ 10 മണി വരേയും, രണ്ടാം ഘട്ടമായ ഫൈനൽ മത്സരം ജനുവരി 31 വെള്ളിയാഴ്ച, രാവിലെ 10 മുതൽ 12 മണിവരേയും നടക്കും. രണ്ട് പേരടങ്ങിയ ടീമാണ് മത്സരിക്കേണ്ടത്.

രജിസ്ട്രേഷനുള്ള അവസാന തീയതി ജനുവരി 20 തിങ്കളാഴ്ചയാണ്. വിജയികൾക്ക് ആകർഷണീയമായ സമ്മാനങ്ങളാണ് കാത്തിരിക്കുന്നതെന്നും, കൂടുതൽ വിവരങ്ങൾക്കായി 39628609 അല്ലെങ്കിൽ 33475835 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.

article-image

്േിേ്ി

You might also like

Most Viewed