ബഹ്‌റൈൻ ചേലക്കര നിയോജമണ്ഡലം പ്രവാസി കൂട്ടായ്മയായ " നിള "നാലാമത് കുടുംബ സംഗമം സംഘടിപ്പിച്ചു
ബഹ്‌റൈൻ ചേലക്കര നിയോജമണ്ഡലം പ്രവാസി കൂട്ടായ്മയായ " നിള " യുടെ നാലാമത് കുടുംബ സംഗമം ബഹ്‌റൈൻ കെഎംസിസി ഹാളിൽ വെച്ച് നടന്നു. കൂട്ടായ്മയുടെ പ്രഥമ അധ്യക്ഷനായിരുന്ന മാഹിർ അലിയുടെ പേരിൽ ഒരുക്കിയ വേദിയിൽ ജനറൽ സെക്രട്ടറി റഷീദ് ആറ്റൂർ സ്വാഗതം പറഞ്ഞു. അബ്ദുള്ള ഒന്നാം മെയിൽസ് അദ്ധ്യക്ഷത വഹിച്ചു.
47 വർഷം ബഹ്‌റൈൻ പ്രവാസി ആയ സീനിയർ മെമ്പർ മമ്മു ഇടക്കാട്ടിൽ ഉദ്ഘാടനം നിർവഹിച്ചു. ഹനീഫ ആറ്റൂർ പ്രോഗ്രാം നിയന്ത്രിച്ചു. നിള ബഹ്‌റൈൻ രക്ഷധികാരി അജിത് ആറ്റൂർ, മുഹമ്മദ് കുട്ടി പൂളക്കൽ, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ആശംസകൾ നേർന്നു.
ട്രഷറർ അസീസ് പള്ളം നന്ദി പറഞ്ഞു. 2025_26 വർഷത്തേക്കുള്ള മെമ്പർഷിപ് ക്യാമ്പയിൻ ഉത്ഘാടനം അസീസ് ഒന്നാം മെയിൽസിന് കൈമാറി പ്രസിഡന്റ് അബ്ദുള്ള ചെറുതുരുത്തി നിർവഹിച്ചു.
അംഗങ്ങളുടെ വിവിധങ്ങളായ ക്ഷേമപ്രവർത്തനങ്ങൾക്കും പരിപാടിയിൽ തുടക്കം കുറിച്ചു. വിവിധ കലാ പരിപാടികളും വേദിയിൽ അരങ്ങേറി.
്േിേ്ി
േിു്േു