കണ്ണൂർ സർഗവേദിയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് നവവത്സര ആഘോഷം നടന്നു
കണ്ണൂർ സർഗവേദിയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് നവവത്സര ആഘോഷം നടന്നു. അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും സഹൃദയ പയ്യന്നൂരിന്റെ നാടൻ പാട്ടുകളും നടന്നു.
പരിപാടിയിൽ നൂറോളം അംഗങ്ങൾ പങ്കെടുത്തു. സന്തോഷ് കൊമ്പിലത്ത് അവതാരകനായിരുന്നു. അജിത് കണ്ണൂർ കേക്ക് മുറിച്ച് ഉദ്ഘാടനം നിർവഹിച്ചു.റോഷിൽ, ബിജിത്ത്, മനോജ്, ഉണ്ണികൃഷ്ണൻ, സനൽ, ഷൈജു ശ്രീനേഷ്, അനീഷ്, ബേബി ഗണേഷ്, ഹേമന്ത് രത്നം എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
സുദേഷ് സ്വാഗതവും രഞ്ജിത്ത് നന്ദിയും രേഖപ്പെടുത്തി.
്േിേ്ി