വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷനൽ കൗൺസിൽ ക്രിസ്മസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു
വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷനൽ കൗൺസിലിന്റ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷനൽ കൗൺസിൽ പ്രസിഡന്റ് മിനി മാത്യു അധ്യക്ഷത വഹിച്ചു.
കോഓഡിനേറ്റർ ശ്രീജിത്ത് ഫറോക്ക് കാര്യ പരിപാടികൾക്ക് നേതൃത്വം നൽകി. ഫാ. ജേക്കബ് തോമസ് കാരക്കൽ, ഐ.സി.ആർ.എഫ് ചെയർമാൻ അഡ്വ. വി.കെ. തോമസ് എന്നിവർ മുഖ്യാതിഥികളായിരുന്നു.
വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ ഡോ. ജെ. രത്നകുമാർ, അഡ്വ. വി.കെ. തോമസ്, ഗ്ലോബൽ വൈസ് പ്രസിഡന്റ് കോശി സാമുവൽ, മിഡിലീസ്റ്റ് പ്രസിഡന്റ് വർഗീസ് പെരുമ്പാവൂർ, ട്രഷറർ മുഹമ്മദ് സാലി, യൂത്ത് ഫോറം കോഓഡിനേറ്റർ സുമേഷ് മാത്തൂർ, ബഹ്‌റൈൻ നാഷനൽ കൗൺസിൽ കോഓഡിനേറ്റർ ശ്രീജിത്ത് ഫറോക്ക്, പ്രസിഡന്റ് മിനി മാത്യു, സെക്രട്ടറി അലിൻ ജോഷി, ട്രഷറർ ഡോ. ഷബാന ഫൈസൽ, വനിതാ വിഭാഗം കോഓഡിനേറ്റർ ഷേർലി മാത്യു, വൈസ് പ്രസിഡന്റ് ജോബി ജോസ്, മറ്റു എക്സിക്യുട്ടീവ് ഭാരവാഹികൾ എന്നിവരുടെ സാന്നിധ്യത്തിൽ കേക്ക് മുറിച്ചു.
45 പുതിയ അംഗങ്ങൾക്കുള്ള കാർഡ് വിതരണവും നടന്നു. മാധ്യമ പ്രവർത്തകനായ സോമൻ ബേബി ആശംസ പ്രസംഗം നടത്തി. സെക്രട്ടറി അലിൻ ജോഷി സ്വാഗതവും വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ വൈസ് പ്രസിഡന്റ് ജോബി ജോസ് നന്ദിയും പറഞ്ഞു.
േോ്ിി