തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ച 88 വിദേശ തൊഴിലാളികളെ കഴിഞ്ഞ ഒരാഴ്ചക്കിടെ നാടുകടത്തി
തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ച 88 വിദേശ തൊഴിലാളികളെ കഴിഞ്ഞ ഒരാഴ്ചക്കിടെ നാടുകടത്തിയതായി എൽ.എം.ആർ.എ അറിയിച്ചു.
വിവിധ ഗവർണറേറ്റുകളിലായി ജനുവരി അഞ്ചു മുതൽ 11 വരെ 598 തൊഴിൽ പരിശോധനകൾ നടത്തുകയുണ്ടായി. താമസ വിസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 18 തൊഴിലാളികളെ പിടികൂടുകയും ചെയ്തു.
ഈ കാലയളവിൽ 10 സംയുക്ത പരിശോധനാ കാമ്പയിനുകൾക്ക് പുറമേ, ക്യാപിറ്റൽ ഗവർണറേറ്റിൽ ആറ് കാമ്പയിനുകൾ നടന്നു. മുഹറഖ് ഗവർണറേറ്റിൽ രണ്ട്, നോർതേൺ ഗവർണറേറ്റിൽ ഒന്ന്, സതേൺ ഗവർണറേറ്റിൽ ഒന്ന് എന്നിങ്ങനെ പരിശോധന കാമ്പയിനുകൾ നടത്തി.
ദേശീയത, പാസ്‌പോർട്ട്, റെസിഡൻസ് അഫയേഴ്‌സ്, ഗവർണറേറ്റിന്റെ ബന്ധപ്പെട്ട പൊലീസ് ഡയറക്‌ടറേറ്റ് എന്നീ സർക്കാർ സ്ഥാപനങ്ങൾ കാമ്പയിനിൽ പങ്കെടുത്തു.
നിയമ ലംഘനങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുന്നതിന് വിവിധ തൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും പരിശോധനകൾ കർശനമാക്കുമെന്നും എൽ.എം.ആർ.എ അധികൃതർ അറിയിച്ചു.
ി്േിേ