കോഴിക്കോട്ടേയ്ക്കുള്ള ബഹ്റൈനിൽ നിന്നുള്ള ഗൾഫ് എയർ സർവിസ് നിർത്തുന്നു
കോഴിക്കോട്ടേയ്ക്കുള്ള ബഹ്റൈനിൽ നിന്നുള്ള ഗൾഫ് എയർ സർവിസ് നിർത്തുന്നു. ഏപ്രിൽ മുതലാണ് ഇത് നടപ്പിൽ വരുക. ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും മാർച്ച് 29 വരെ മാത്രമേ ഈ റൂട്ടിൽ ബുക്കിങുകൾ സ്വീകരിക്കുന്നുള്ളു.
കൊച്ചിയിലേക്ക് നാലുദിവസം ഉണ്ടായിരുന്ന ഗൾഫ് എയർ സർവിസ് ഏപ്രിൽ 6 മുതൽ പ്രതിവാരം മൂന്നുദിവസമാക്കി കുറച്ചിരുന്നു. കഴിഞ്ഞ വർഷത്തെ കണക്കുകളനുസരിച്ച് ബഹ്റൈൻ-കോഴിക്കോട് റൂട്ടിൽ 94 ശതമാനം വരെ യാത്രക്കാർ ഉണ്ട്.
പലദിവസങ്ങളിലും ബുക്കിങ് ലഭിക്കാത്ത സാഹചര്യവുമുണ്ട്. എന്നിട്ടും സർവിസ് നിർത്തുന്നതെന്തിനാണെന്ന് ഗൾഫ് എയർ വ്യക്തമാക്കിയിട്ടില്ല.
ഗൾഫ് എയർ വിമാന സർവിസുകളിൽ യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ലഗേജിന്റെ അളവിലും ഒക്ടോബർ 27 മുതൽ വ്യത്യാസം വരുത്തിയിരുന്നു.
dfgdg