സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റി റമളാൻ മുന്നൊരുക്ക പ്രഭാഷണം സംഘടിപ്പിക്കുന്നു
ഇസ്തിഖ്ബാൽ റമളാൻ എന്ന ശീർഷകത്തിൽ ജനുവരി 17ന് രാത്രി 8.30ന് മനാമ സമസ്ത ഓഡിറ്റോറിയത്തിൽ സമസ്ത ബഹ്റൈൻ കേന്ദ്ര കമ്മിറ്റി നടത്തുന്ന എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഉപാധ്യക്ഷൻ മുബശ്ശിർ തങ്ങൾ ജമലുല്ലൈലിയുടെ റമളാൻ മുന്നൊരുക്ക പ്രഭാഷണം വൻ വിജയമാക്കാൻ സമസ്ത മനാമ ഓഡിറ്റോറിയത്തിൽ ചേർന്ന പ്രവർത്തക സംഗമം തീരുമാനിച്ചു.
സമസ്ത കേന്ദ്ര ഭാരവാഹികൾ, സമസ്ത ഏരിയ, റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ, എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു. യാസർ ജിഫ്രി തങ്ങൾ അധ്യക്ഷത വഹിച്ചു.
േേി്