ഐ.വൈ.സി.സി ബഹ്‌റൈൻ ഇന്റെർണൽ വോളിബോൾ മൂന്നാം വർഷ ടൂർണമെന്റിൽ റിഫ ഏരിയ ജേതാക്കളായി


ഐ.വൈ.സി.സി ബഹ്‌റൈൻ, ഹിദ്ദ് - അറാദ് ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഇന്റെർണൽ വോളിബോൾ മൂന്നാം വർഷ ടൂർണമെന്റിൽ റിഫ ഏരിയ ജേതാക്കളായി. ആതിഥേയരായ ഹിദ്ദ് - അറാദ് ഏരിയ റണ്ണേഴ്സ് അപ്പും, ബുദയ്യ ഏരിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഐ.വൈ.സി.സി ഹിദ്ദ് - അറാദ് ഏരിയ പ്രസിഡന്റ്‌ റോബിൻ കോശി, സെക്രട്ടറി നിധിൻ ചെറിയാൻ, ട്രെഷറർ ശനീഷ് സദാനന്ദൻ, വോളിബോൾ ടൂർണമെന്റ് കോഡിനേറ്റേർസായ ഷിന്റോ ജോസഫ്, രാജേഷ് പന്മന എന്നിവർ ടൂർണമെന്റ് ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ്, സ്പോർട്സ് വിംഗ് കൺവീനർ റിനോ സ്കറിയ, വിവിധ സ്പോൺസർമാർ എന്നിവർ കളിക്കാരെ അഭിവാദ്യം ചെയ്തു. ബെസ്റ്റ് പ്ലയെർ ആയി ബുദയ്യ ഏരിയ ടീം അംഗം ഫഹദിനെ തിരഞ്ഞെടുത്തു.

article-image

േ്ിേി

article-image

േ്ി്േ

article-image

്േേിു

article-image

േ്ിേ

article-image

േ്ിുേ

You might also like

Most Viewed