ബഹ്റൈൻ ശ്രീനാരായണ കൾചറൽ സൊസൈറ്റി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു


ബഹ്റൈൻ ശ്രീനാരായണ കൾചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ മലയാളം പാഠശാല, സാഹിത്യ വേദി, സ്പീക്കർസ് ഫോറം എന്നീ ഉപവിഭാഗങ്ങളുടെ സംയുക്ത ആഭിമുഖ്യത്തിൽ 76ആമത് ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി ഭാരതീയം - ഇൻക്രെഡിബിൾ ഇന്ത്യ എന്ന പേരിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു.

ശ്രീനാരായണ കൾചറൽ സൊസൈറ്റിയുടെ സൽമാനിയയിലുള്ള ആസ്ഥാന മന്ദിരത്തിൽ വെച്ച് രണ്ടു ദിവസങ്ങളിലായിട്ടാണ് മത്സരം നടത്തുന്നത്. ജനുവരി 24ന് രാവിലെ പത്തു മുതൽ 12 വരെയാണ് പ്രാഥമിക റൗണ്ട് എഴുത്തു പരീക്ഷ നടത്തുന്നത്.

1950 വരെയുള്ള ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രമാണ് ക്വിസ് മത്സര വിഷയം. പ്രാഥമിക റൗണ്ടിലേക്ക് പരമാവധി 30 ടീമിനെയാണ് പങ്കെടുപ്പിക്കുക. പ്രാഥമിക റൗണ്ടിൽനിന്നും തിരഞ്ഞെടുക്കുന്ന അഞ്ച് ടീമുകളായിരിക്കും ഫൈനലിൽ മത്സരിക്കുക.

ഫൈനൽ മത്സരം ജനവരി 31ന് വൈകീട്ട് ഏഴിനും പത്തിനും ഇടയിൽ നടക്കുമെന്നും രജിസ്ട്രേഷനുള്ള അവസാന തീയതി ജനുവരി 18ന് രാത്രി ഒമ്പത് വരെയാണെന്നും സംഘാടകർ അറിയിച്ചു.

മത്സരത്തിൽ വിജയിക്കുന്നവർക്ക് ആകർഷണീയമായ സമ്മാനങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 3666 3942 അല്ലെങ്കിൽ 3923 5913 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

േ്ിേ്ി

You might also like

Most Viewed