ബഹ്റൈൻ പ്രതിഭ വനിതാവേദി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
ബഹ്റൈൻ പ്രതിഭ വനിതാവേദിയുടെ നേതൃത്വത്തിൽ 'പുതിയൊരു നാളെക്കായി' എന്ന ശീർഷകത്തിൽ, വരും നാളുകളിൽ പ്രവാസികൾ കേരളത്തിൽ ആരംഭിക്കേണ്ടുന്ന ചെറുവ്യവസായ/തൊഴിൽ പദ്ധതികളെ കുറിച്ച്, ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
പ്രതിഭ സെന്ററിൽ നടന്ന പരിപാടിയിൽ, ഔഷധി ചെയർപേഴ്‌സണും, ഖാദി ബോർഡ് മുൻ ചൈർപേഴ്‌സണും, ചെങ്ങന്നൂർ മുൻ എം.എൽ.എ. യുമായ ശോഭന ജോർജ് വിഷയമവതരിപ്പിച്ചു സംസാരിച്ചു. പ്രതിഭ വനിതാ വേദി സെക്രട്ടറി റീഗ പ്രദീപ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡന്റ് ഷീല ശശി അധ്യക്ഷത നിർവഹിച്ചു. കേരളത്തിൽ തുടങ്ങാൻ പറ്റുന്ന തൊഴിൽ സംരംഭങ്ങളുടെ സാധ്യതകളെപറ്റിയും പ്രതിസന്ധികളെക്കുറിച്ചും, ശോഭന ജോർജ് വിശദമായി സംസാരിച്ചു.
പ്രതിഭ മുഖ്യ രക്ഷാധികാരി പി. ശ്രീജിത്ത്, പ്രതിഭ പ്രസിഡൻ്റ് ബിനു മണ്ണിൽ എന്നിവരും സംസാരിച്ചു. ശോഭന ജോർജിനുള്ള ഉപഹാരം വനിതാ വേദി സെക്രട്ടറി റീഗ പ്രദീപ് കൈമാറി.
sdfdsf