ദാറുൽ ഈമാൻ കേരള മദ്റസകളുടെ സിൽവർ ജൂബിലി ആഘോഷങ്ങൾ ആരംഭിച്ചു


ദാറുൽ ഈമാൻ കേരള മദ്റസകളുടെ സിൽവർ ജൂബിലി ആഘോഷങ്ങൾ ആരംഭിച്ചു. സിഞ്ചിലെ അൽ അഹ്‌ലി ക്ലബിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ബഹ്‌റൈൻ പാർലമെന്റ് രണ്ടാം ഉപാധ്യക്ഷൻ അഹ്മദ് അബ്ദുൽ വാഹിദ് ഖറാത്ത നിർവഹിച്ചു.

പാർലമെൻറ് അംഗം മുഹമ്മദ് ഹുസൈൻ ജനാഹി മുഖ്യ അതിഥിയായിരുന്നു. കഴിഞ്ഞ വാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ പരിപാടിയിൽ ആദരിച്ചു.

തഹിയ്യ ഫാറൂഖിൻറെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ ദാറുൽ ഈമാൻ കേരള മദ്റസകളുടെ പ്രിൻസിപ്പൽ സഈദ് റമദാൻ നദ്‌വി അധ്യക്ഷത വഹിച്ചു.

അഡ്മിനിസ്ട്രേറ്റർ എ.എം ഷാനവാസ് സ്വാഗതമാശംസിക്കുകയും വാർഷികാഘോഷ കമ്മിറ്റി ജനറൽ കൺവീനർ മുഹമ്മദ് മുഹ് യുദ്ദീൻ സമാപനം നിർവഹിക്കുകയും ചെയ്തു. 

മദ്റസ രക്ഷാധികാരിയും ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റുമായ സുബൈർ എം.എം, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഖാലിദ് സി, പി.ടി.എ പ്രസിഡന്റുമാരായ റഫീഖ് അബ്ദുല്ല, അബ്ദുൽ ആദിൽ എന്നിവർ ആശംസകൾ നേർന്നു. യൂനുസ് സലീം പരിപാടി നിയന്ത്രിച്ചു.

article-image

്േിേ്ി

You might also like

Most Viewed