ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ വിൻറർ ബെൽ സംഘടിപ്പിച്ചു
ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ ആലപ്പുഴ പ്രവാസി അസോസിയേഷൻ ബഹ്റൈൻ വിൻറർ ബെൽ എന്ന പേരിൽ ക്രിസ്മസ്, ന്യൂഇയർ സെലിബ്രേഷൻ സംഘടിപ്പിച്ചു. ചടങ്ങിൽ പ്രസിഡൻറ് ജയ്സൺ കൂടാംപള്ളത്ത് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് സ്വാഗതവും, വൈസ് പ്രസിഡന്റ് ഹരീഷ് ചെങ്ങന്നൂർ ക്രിസ്തുമസ്, ന്യൂഇയർ സന്ദേശവും കൈമാറി. തുടർന്ന് കുട്ടികളുടെ വിവിധയിനം കലാപരിപാടികൾ അരങ്ങേറി. വൈസ് പ്രസിഡന്റ് ശ്രീകുമാർ കറ്റാനം പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തി.
േി്േു