ആഗോള വനിതാ സാമ്പത്തിക ഫോറവും എക്‌സിബിഷനും തുടക്കമായി
ആഗോള വനിതാ സാമ്പത്തിക ഫോറവും എക്‌സിബിഷനും ബഹ്‌റൈൻ ബേ ഫോർ സീസൺസ് ഹോട്ടലിൽ ആരംഭിച്ചു. ബഹ്‌റൈൻ ബിസിനസ് വുമൺസ് സൊസൈറ്റിയുടെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ജനുവരി 15 വരെയാണ് സമ്മേളനം നടക്കുന്നത്. രാജ പത്നിയും സുപ്രീം കൗൺസിൽ ഫോർ വിമൻ പ്രസിഡന്റുമായ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് ഫോറം സംഘടിപ്പിച്ചിരിക്കുന്നത്.
നാലുദിവസത്തെ ഫോറത്തിൽ അഞ്ച് പ്രധാന ചർച്ചാ പാനലുകൾ അവതരിപ്പിക്കും: നൂതന നയതന്ത്രം: നിയമമേഖലിയിലെ സ്ത്രീകൾ, വിദ്യാഭ്യാസവും സമൂഹവും രൂപപ്പെടുത്തുന്നതിൽ എ.ഐയുടെ പങ്ക്, സൈബർ സംരംഭങ്ങളുടെയും ഇടപാടുകളുടെയും ഭാവി, സംരംഭകത്വ വിജയത്തിനുള്ള സാമ്പത്തിക തന്ത്രങ്ങൾ, എക്കണോമിക് ഇംപാക്ട് ഓഫ് ക്രിയേറ്റിവിറ്റി ആൻഡ് ഓറഞ്ച് എക്കണോമി എന്നിവയിലാണ് പാനൽ ചർച്ച നടക്കുക.
നിരവധി വനിതാ നേതാക്കളും പ്രഫഷനലുകളും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
dfsd