കാൻസർ സൊസൈറ്റിക്ക് മുടി ദാനംചെയ്തു
അർബുദ രോഗികൾക്ക് കീമോതെറപ്പി ചികിത്സയുടെ ഭാഗമായി മുടി കൊഴിയുമ്പോൾ ഉപയോഗിക്കാനായി വിഗ് ഉണ്ടാക്കാൻ ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് എറണാകുളം സ്വദേശിനി ദേവിക എം.എം മുടി ദാനംചെയ്തു. സഹോദരി ധന്യ വൈശാഖിനൊപ്പം ബഹ്‌റൈൻ കാൻസർ സൊസൈറ്റിയിൽ എത്തി മുടി കൈമാറുകയായിരുന്നു. ചുരുങ്ങിയത് 21 സെന്റിമീറ്റർ നീളത്തിൽ മുടി മുറിച്ചെടുത്ത് ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ഇത്തരത്തിൽ നൽകാൻ താൽപര്യം ഉള്ളവർക്ക് കാൻസർ കെയർ ഗ്രൂപ്പിനെ 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം. തികച്ചും സൗജന്യമായാണ് ബഹ്‌റൈൻ കാൻസർ സൊസൈറ്റി കുട്ടികളടക്കമുള്ള അർബുദ രോഗികൾക്ക് വിഗ് നൽകിവരുന്നത്.
XZSSXASSAAS