ബി ഡി കെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ, ബീറ്റ്‌സ് ഓഫ് ബഹ്‌റൈനുമായി ചേർന്ന് സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. 130 പേർ രക്തം നൽകിയ ക്യാമ്പ് ഐ.സി.ആർ.എഫ് വൈസ് ചെയർമാൻ പങ്കജ് നല്ലൂർ ഉദ്‌ഘാടനംചെയ്തു. ബി.ഡി.കെ ചെയർമാൻ കെ.ടി. സലിം അധ്യക്ഷത വഹിച്ചു. ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ കൺവീനേഴ്‌സ് പ്രവീൺ ആന്റണി സ്വാഗതവും ബെൻസിൻ തോമസ് നന്ദിയും രേഖപ്പെടുത്തി. റിജോ ചാക്കോ , റോജി ജോൺ എന്നിവർ ആശംസകൾ നേർന്നു. ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ ഭാരവാഹികളായ ബിപിൻ പി. ബാബു, മെൽവിൻ തോമസ്, ബി.ഡി.കെ ബഹ്‌റൈൻ ജനറൽ സെക്രട്ടറി ജിബിൻ ജോയി, ട്രഷറർ സാബു അഗസ്റ്റിൻ, വൈസ് പ്രസിഡന്റ് സുരേഷ് പുത്തൻവിളയിൽ, ക്യാമ്പ് കോഓഡിനേറ്റേഴ്സ് നിതിൻ ശ്രീനിവാസ്, ധന്യ വിനയൻ, സുനിൽ മണവളപ്പിൽ എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി.
SDVZDSDA