ഖുർആൻ വിജ്ഞാന പരീക്ഷഫലം പ്രസിദ്ധീകരിച്ചു
അൽ മന്നാഇ കമ്യൂണിറ്റീസ് അവയർനെസ് സെന്റർ മലയാള വിഭാഗം ഡിസംബർ 13ന് ബഹ്‌റൈനിലെ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച ഖുർആൻ വിജ്ഞാന പരീക്ഷഫലം പ്രസിദ്ധീകരിച്ചു. ഷിറിൻ മുഹമ്മദ് ഫൈസ്, ഹസ്ന പൊയ്യയിൽ മുഹമ്മദ് മിൻഹാൻ പട് ല എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കെ.പി. ജാസ്മിൻ, നജ്‌ല അമീർ അലി, സൽവ അബ്ദുല്ല, സഫ്രത്ത് നഫ്സിൻ, നഫീസത്ത് മിസ്‌രിയ, നബീല ഷാജി, ഹുസ്സൈന മുഹമ്മദ് ഹനീഫ് എന്നിവരാണ് ആദ്യ 10 സ്ഥാനക്കാർ. പരീക്ഷ കൺട്രോളർ ബിർഷാദ് അബ്ദുൽ ഗനി പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു.
AQWAESDADESWAEQWQW2