സെന്റ് മേരീസ് കത്തീഡ്രലിന് പുതിയ നേത്യത്വം
മനാമ: ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 2025 വര്‍ഷത്തെ ഭരണസമതി സ്ഥാനമേറ്റു. ഡിസംബര്‍ 31വൈകുന്നേരം വിശുദ്ധ കുര്‍ബ്ബാനാന്തരം നടന്ന സ്ഥാനാരോഹണ ശുശ്രൂഷയ്ക്ക് മലങ്കര ഓർത്തഡോക്സ് സഭയുടെ സുൽത്താൻ ബേത്തേരി ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ ബര്‍ന്നബാസ് മെത്രാപ്പോലീത്ത നേത്യത്വം നല്‍കി. ഇടവക വികാരി റവ. ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍, സഹവികാരി റവ. ഫാദര്‍ പി. എന്‍. തോമസുകുട്ടി എന്നിവരോടൊപ്പം 2025 വര്‍ഷത്തിലെ കത്തീഡ്രലിന്റെ പുതിയ ട്രസ്റ്റി. സജി ജോര്‍ജ്ജ്, സെക്രട്ടറി ബിനു മാത്യു ഈപ്പന്‍, ഇടവകയുടെ പതിമൂന്ന് ഏരിയ പ്രയര്‍ ഗ്രൂപ്പിന്റെ കമ്മറ്റി അംഗങ്ങള്‍ തുടങ്ങി പത്തൊന്‍പത് അംഗ ഭരണസമതിയാണ് സ്ഥാനമേറ്റിരിക്കുന്നത്. പുതിയ നേത്യത്വത്തിന് അഭിവന്ദ്യ മെത്രാപ്പോലീത്ത ഏല്ലാ ആശംസകളും അനുഗ്രഹങ്ങളും നേര്‍ന്നു.
ചിത്രം അടിക്കുറിപ്പ്: ബഹ്റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിന്റെ 2025 വര്‍ഷത്തെ ഭരണസമതി അംഗങ്ങള്‍ അഭിവന്ദ്യ ഡോ. ഗീവര്‍ഗ്ഗീസ് മാര്‍ ബര്‍ന്നബാസ് മെത്രാപ്പോലീത്ത, റവ. ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍, റവ. ഫാദര്‍ പി. എന്‍. തോമസുകുട്ടി എന്നിവരോടൊപ്പം.
aADESDSDSZ