വിശ്വ ഹിന്ദി ദിനം ആഘോഷിച്ച് ഇന്ത്യൻ സ്കൂൾ
ഇന്ത്യൻ സ്‌കൂളിൽ വിശ്വ ഹിന്ദി ദിവസ് വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂൾ അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ ദീപം തെളിയിച്ചു. പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, സീനിയർ സ്കൂൾ & അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, പ്രധാന അധ്യാപകർ, വകുപ്പ് മേധാവികൾ എന്നിവർ സന്നിഹിതരായിരുന്നു. ഹിന്ദി വകുപ്പ് സംഘടിപ്പിച്ച പരിപാടി ദേശീയ ഗാനത്തോടെ ആരംഭിച്ചു. തുടർന്ന് സ്കൂൾ പ്രാർഥനയും നടന്നു.
ഷാഹിദ് ഖമർ വിശുദ്ധ ഖുർആൻ പാരായണം നിർവഹിച്ചു. രണ്ട് ഘട്ടങ്ങളിലായി നടന്ന മത്സരങ്ങളുടെ സമാപന വേളയിൽ ജാനകി സജികുമാർ സ്വാഗതം ആശംസിച്ചു. ആദ്യഘട്ടത്തിൽ ഡിസംബറിൽ ഇന്റർ സ്കൂൾ മത്സരങ്ങൾ നടന്നിരുന്നു. ഇന്റർ സ്‌കൂൾ മത്സരങ്ങളിൽ ന്യൂ മില്ലേനിയം സ്കൂൾ, ഏഷ്യൻ സ്കൂൾ, ന്യൂ ഇന്ത്യൻ സ്കൂൾ, ബഹ്റൈൻ ഇന്ത്യൻ സ്കൂൾ, ന്യൂ ഹൊറൈസൺ സ്കൂൾ, ഇബ്ൻ അൽ ഹൈതം ഇസ്‍ലാമിക് സ്കൂൾ എന്നിവയുൾപ്പെടെ വിവിധ സി.ബി.എസ്.ഇ സ്കൂളുകൾ ഇന്ത്യൻ സ്‌കൂളിനൊപ്പം പങ്കെടുത്തു. വിജയികളുടെ പേരുകൾ വകുപ്പ് മേധാവി ബാബു ഖാൻ പ്രഖ്യാപിച്ചു. രഞ്ജിനി മോഹൻ ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. ഇഷാൻ മിസ്ട്രി നന്ദി പറഞ്ഞു.
asdsdfsdfx