കാലിഫോർണിയയിലെ കാട്ടുതീ; സന്ദർശനം റദ്ദാക്കി കമല ഹാരിസ്
കാലിഫോർണിയയിൽ കാട്ടുതീ പടരുന്നതിനെത്തുടർന്ന് യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് ബഹ്റൈൻ സന്ദർശനം റദ്ദാക്കി. ഔദ്യോഗിക സന്ദർശനത്തിനായി ഈ മാസം 16ന് ബഹ്‌റൈനിലെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. സിംഗപ്പൂർ, ബഹ്‌റൈൻ, ജർമനി എന്നീ രാജ്യങ്ങൾ സന്ദർശിക്കാനായിരുന്നു പരിപാടിയിട്ടിരുന്നത്. ഈ സന്ദർശനങ്ങളെല്ലാം റദ്ദാക്കിയിട്ടുണ്ട്. ജനുവരി 20ന് ഔദ്യോഗിക പദവി അവസാനിക്കുന്ന കമല ഹാരിസിന്റെ വൈസ് പ്രസിഡന്‍റെന്ന നിലയിലുള്ള അവസാനത്തെ യാത്രയായിരുന്നു ഇത്.
adswadfsdsdsg