ബഹ്‌റൈൻ സീഡ്‌സ് കാമ്പയിൻ സമാപിച്ചു


രാജ്യത്തെ മരങ്ങളുടെ എണ്ണം വർധിപ്പിക്കുക, ഹരിതാഭ വർധിപ്പിക്കുക, കാർബൺ ബഹിർഗമനം കുറക്കുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച ബുത്തൂർ അൽ ബഹ്‌റൈൻ അഥവാ ബഹ്‌റൈൻ സീഡ്‌സ് കാമ്പയിൻ സമാപിച്ചു. കാമ്പയിൻ വിജയകരമായതായി ബഹ്റൈൻ മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയത്തിലെ മുനിസിപ്പാലിറ്റീസ് കാര്യ അണ്ടർസെക്രട്ടറി ശൈഖ് മുഹമ്മദ് ബിൻ അഹമ്മദ് ആൽ ഖലീഫ അറിയിച്ചു. 2024 ഒക്ടോബറിൽ ആരംഭിച്ചതിനുശേഷം, കാമ്പയിനിന്റെ ഭാഗമായ ട്രക്ക് രാജ്യത്തുടനീളം 57ലധികം സ്ഥലങ്ങൾ സന്ദർശിച്ചു. ജനങ്ങൾക്ക് 13,000ത്തിലധികം വൃക്ഷത്തൈകൾ വിതരണം ചെയ്തു. 2035ഓടെ ബഹ്‌റൈനിലെ മരങ്ങളുടെ എണ്ണം 3.6 ദശലക്ഷമായി ഉയർത്തുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. നിലവിൽ 1.8 ദശലക്ഷം മരങ്ങൾ രാജ്യത്തുണ്ടെന്നാണ് കണക്ക്.

article-image

dsfdfssdadsasd

You might also like

Most Viewed