പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ വാർഷികാഘോഷവും, ക്രിസ്മസ് പുതുവത്സര ആഘോഷവും സംഘടിപ്പിക്കുന്നു
ബഹ്‌റൈനിലെ പത്തനംതിട്ട ജില്ലക്കാരുടെ കൂട്ടായ്മ ആയ പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷന്റെ നാലാമത് വാർഷികാഘോഷവും, 2025 വർഷത്തെ പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണവും, ക്രിസ്മസ് പുതുവത്സര ആഘോഷവും ജനുവരി 10 ന് വൈകുന്നേരം ആറു മുതൽ പതിനൊന്ന് വരെ സെഗയ്യ ബിഎംസി ഹാളിൽ വച്ച് വിവിധതരം കലാപരിപാടികളോടെ അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു.
എഴുത്തുകാരനായ ബിജി തോമസ്, പത്രപ്രവർത്തകയായ രാജി ഉണ്ണികൃഷ്‍ണൻ, യുഎൻ ഐബി (ബഹ്‌റൈൻ) ജനറൽ സെക്രട്ടറി ലിതാ മറിയം വർഗ്ഗീസ് എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. സെന്റ് പോൾ മാർത്തോമാ ചർച്ചു വികാരി റവറന്റ് മാത്യു ചാക്കോ ക്രിസ്മസ് പുതുവത്സര സന്ദേശം നൽകും. മ്യൂസിക്കൽ ട്രീറ്റും വിവിധ ഇനം കലാപരിപാടികളും കരോൾ സർവീസും ഉണ്ടായിരിക്കുമെന്ന് പ്രോഗ്രാം കൺവീനർ ബിബിൻ മാടത്തേത്ത് അറിയിച്ചു.
ംനുംവ