ബഹ്റൈൻ കേരളീയ സമാജം വനിതാ വേദി സംഘടിപ്പിക്കുന്ന 'വൗ മോം' ശോഭന ജോർജ്ജ് ഉദ്ഘാടനം ചെയ്യും


ബഹ്റൈനിലെ പ്രവാസി മലയാളികളായ അമ്മമാർക്കും അവരുടെ 5 മുതൽ 13 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കുമായി ബഹ്റൈൻ കേരളീയ സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വൗ മോം “ എന്ന വിനോദാധിഷ്ഠിത കലാവൈജ്ഞാനിക മത്സരത്തിന് ഇന്ന് വൈകുന്നേരം തുടക്കം കുറിക്കും. രാത്രി 8 മണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ ഹ്രസ്വ രംഗാവിഷ്കാരത്തോടെ ആരംഭിക്കുന്ന മത്സരങ്ങളുടെ ഉദ്ഘാടനം മുൻ നിയമസഭാംഗവും ഔഷധി ചെയർപേഴ്സണുമായ ശോഭന ജോർജ്ജ് നിർവ്വഹിക്കും.

ജനുവരി 11, 16, 23, 25, 31 തീയതികളിൽ വിവിധ റൗണ്ടുകളായാണ് മത്സരം നടക്കുന്നതെന്ന് സമാജം വനിതാ വേദി പ്രസിഡൻ്റ് മോഹിനി തോമസ്സും സെക്രട്ടറി ജയ രവികുമാറും അറിയിച്ചു. ഓരോ റൗണ്ടിലും കാഴ്ചവെയ്ക്കുന്ന മികച്ച പ്രകടനത്തിൻ്റെ അടിസ്ഥനത്തിൽ ആദ്യ മൂന്ന് സ്ഥാനക്കാരെ നിർണ്ണയിക്കുന്നതിനൊപ്പം പ്രേക്ഷക വോട്ടെടുപ്പിലൂടെ മികച്ച ജനപ്രിയ അമ്മയെ തെരഞ്ഞെടുക്കുമെന്നും സംഘാടകർ അറിയിച്ചു.

ജനുവരി 31 ന് രാത്രി 8 മണിക്ക് ഗ്രാൻ്റ് ഫിനാലെയിൽ വിജയികളുടെ കിരീടധാരണവും സമ്മാനവിതരണവും നടക്കും.

ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര-ടെലിവിഷൻ താരവും എഴുത്തുകാരിയുമായ ഗായത്രി അരുൺ മുഖ്യാതിഥിയായി പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് 32052047 അല്ലെങ്കിൽ 3911522 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

Most Viewed