തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ച 77 വിദേശ തൊഴിലാളികളെ കഴിഞ്ഞ ഒരാഴ്ചക്കിടെ നാടുകടത്തിയതായി എൽ.എം.ആർ.എ
തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ച 77 വിദേശ തൊഴിലാളികളെ കഴിഞ്ഞ ഒരാഴ്ചക്കിടെ നാടുകടത്തിയതായി എൽ.എം.ആർ.എ അറിയിച്ചു. വിവിധ ഗവർണറേറ്റുകളിലായി ഡിസംബർ 29 മുതൽ ജനുവരി നാലു വരെയുള്ള ദിവസങ്ങളിൽ 350 തൊഴിൽ പരിശോധനകളാണ് നടന്നത്. താമസ വിസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 20 തൊഴിലാളികളെ പരിശോധനകളിൽ പിടികൂടുകയും ചെയ്തു.
32 സംയുക്ത പരിശോധന കാമ്പയിനുകൾക്കുപുറമേ, ക്യാപിറ്റൽ ഗവർണറേറ്റിൽ ഏഴ് കാമ്പയിനുകൾ നടന്നു. സതേൺ ഗവർണറേറ്റ്, മുഹറഖ്, നോർത്തേൺ ഗവർണറേറ്റ് എന്നിവിടങ്ങളിൽ ഓരോ പരിശോധന കാമ്പയിനും നടത്തി.
2024 ജനുവരി ഒന്നുമുതൽ 2025 ജനുവരി നാലുവരെ ആകെ 56,762 പരിശോധനകളാണ് നടത്തിയത്. ഈ കാലയളവിൽ 868 സംയുക്ത കാമ്പയിനുകളും നടന്നു. ഇതിൽ 2748 നിയമലംഘകരെ കണ്ടെത്തി. കൂടാതെ 7002 ക്രമരഹിത തൊഴിലാളികളെ നാടുകടത്തി. നിയമ ലംഘനങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുന്നതിന് വിവിധ തൊഴിലിടങ്ങളിലും സ്ഥാപനങ്ങളിലും പരിശോധനകൾ കർശനമാക്കുമെന്നും എൽ.എം.ആർ.എ അധികൃതർ അറിയിച്ചു.
cvbcb