18ആമത് പ്രവാസി ഭാരതീയ ദിവസിന് ഒഡിഷയിലെ ഭുവനേശ്വറിൽ തുടക്കമായി


18ആമത് പ്രവാസി ഭാരതീയ ദിവസിന് ഒഡിഷയിലെ ഭുവനേശ്വറിൽ തുടക്കമായി. ഇന്ന് രാവിലെ നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. ട്രിനിഡാഡ് ആൻഡ് ടുബാഗോ പ്രസിഡന്റ് ക്രിസ്റ്റിൻ കാർല കാങ്ങലൂ മുഖ്യാതിഥിയായിരുന്നു. വികസിത ഭാരതത്തിന് പ്രവാസികളുടെ സംഭാവനകൾ എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തി നടക്കുന്ന സമ്മേളനത്തിൽ 50 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

വിദേശകാര്യമന്ത്രി എസ് ജയശങ്കർ അടക്കമുള്ള പ്രമുഖരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. നാളെ നടക്കുന്ന സമാപനസമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപതി മുര്‍മു പങ്കെടുക്കും. പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരങ്ങളും സമാപനസമ്മേളനത്തിൽ രാഷ്ട്രപതി വിതരണം ചെയ്യും.

article-image

െംനംമന

You might also like

Most Viewed