ഗ്ലോബൽ തിക്കോടിയൻ ഫോറം ബഹ്റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ഗ്ലോബൽ തിക്കോടിയൻ ഫോറത്തിന്റെ ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിച്ച ആറാമത് രക്തദാന ക്യാമ്പ് സൽമാനിയ ഹോസ്പിറ്റലിൽ നടന്നു. സെക്രട്ടറി രഞ്ജി സത്യൻ സ്വാഗതം പറഞ്ഞു. ക്യാമ്പിന് പ്രസിഡന്റ് എ.കെ. രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു.
ബി.ഡി.കെ ചെയർമാൻ കെ.ടി. സലിം ഉദ്ഘാടനം ചെയ്തു. അഫ്സൽ കളപുരയിൽ, മജീദ് തണൽ, ലേഡീസ് വിങ് കോഓർഡിനേറ്റർ നദീറ മുനീർ എന്നിവർ സംസാരിച്ചു. ബ്ലഡ് ഡോണേഷൻ ക്യാമ്പ് കോഓഡിനേറ്റർ ശ്രീജില നന്ദി പറഞ്ഞു.
നൂറോളം പേർ പങ്കെടുത്ത ക്യാമ്പിന് ഗോപി, ചന്ദ്രൻ സി, പ്രജീഷ്, മുഹമ്മദലി, സത്യൻ പി.ടി, ഗഫൂർ കളത്തിൽ, ജിതേഷ്, ഷഫീഖ്, ഇബ്രാഹിം, സാജിത്, ജസീർ അഹമ്മദ്, ഹസ്സുറ അഫ്സൽ, റജില സാജിത്, ഹംഷീറ ഇബ്രാഹിം എന്നിവർ നേതൃത്വം നൽകി.
gdfg