പരസ്പര സഹകരണം: ഇന്ത്യൻ ലേഡീസ് അസോസിയേഷനും തട്ടായി ഹിന്ദു മർച്ചന്റ്സ് കമ്മ്യൂണിറ്റിയും ധാരണാപത്രം ഒപ്പുവെച്ചു
സാമൂഹ്യ സേവനം, സംരംഭകത്വം, സാംസ്കാരിക വിനിമയം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് സഹകരിച്ച് പ്രവർത്തിക്കാൻ ഇന്ത്യൻ ലേഡീസ് അസോസിയേഷനും തട്ടായി ഹിന്ദു മർച്ചന്റ്സ് കമ്മ്യൂണിറ്റിയുംതമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു.
സിഞ്ചിലെ ഐ.എൽ.എ. ആസ്ഥാനത്ത് നടന്ന ഒപ്പിടൽ ചടങ്ങിൽ ടി.എച്ച്.എം.സി. പ്രതിനിധികളായി പ്രസിഡന്റ് മുകേഷ് ടി. കവലാനി, മുൻ പ്രസിഡന്റ് ബി.സി. താക്കർ, ബോർഡ് അംഗം ഭാരതി ഗജ്രിയ, ട്രഷറർ യോഗേഷ് എൻ. ഭാട്ടിയ എന്നിവരും ഐ.എൽ.എ. പ്രതിനിധികളായി പ്രസിഡന്റ് കിരൺ അഭിജിത് മംഗ്ലെ, മുൻ പ്രസിഡന്റ് തനൂജ അനിൽ, ഉപദേശക സമിതി അംഗം അഞ്ജലി ഗുപ്ത എന്നിവരും പങ്കെടുത്തു.
sdfs