അറബ് പാർലമെന്റിന്റെ പരമോന്നത ബഹുമതി ഹമദ് രാജാവിന് സമ്മാനിച്ചു
അറബ് പാർലമെന്റിന്റെ പരമോന്നത ബഹുമതി ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്ക് സമ്മാനിച്ചു.
അറബ് താൽപര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള യോജിച്ച പ്രവർത്തനത്തെ പിന്തുണയ്ക്കുന്ന ഹമദ് രാജാവിന്റെ പരിശ്രമങ്ങൾക്കുള്ള അംഗീകാരമായാണ് പുരസ്കാരം സമ്മാനിച്ചത്.
അറബ് പാർലമെന്റ് സ്പീക്കർ മുഹമ്മദ് അൽ യമാഹി സഖീർ കൊട്ടാരത്തിലെത്തിയാണ് അറബ് ഉച്ചകോടിയുടെ നിലവിലെ ചെയർമാൻ കൂടിയായ ഹമദ് രാജാവിന് ലീഡർ മെഡൽ സമ്മാനിച്ചത്.
26ആമത് ഗൾഫ് കിരീടം നേടിയ ബഹ്‌റൈൻ ദേശീയ ഫുട്‌ബാൾ ടീമിന് അൽ യമാഹി ആശംസകൾ അറിയിച്ചു. കൂടികാഴ്ച്ചയിൽ അറബ് രാഷ്ട്രങ്ങളുമായുള്ള ബഹ്‌റൈനിന്റെ ശക്തവും ചരിത്രപരവുമായ ബന്ധത്തിൽ ഹമദ് രാജാവ് അഭിമാനം പ്രകടിപ്പിച്ചു.
dssfd