ദാറുൽ ഈമാൻ കേരള മദ്റസകളുടെ സിൽവർ ജൂബിലി ആഘോഷം; സ്വാഗതസംഘം രൂപവത്കരിച്ചു


ദാറുൽ ഈമാൻ കേരള മദ്റസകളുടെ സിൽവർ ജൂബിലി ആഘോഷത്തിന്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു പ്രവർത്തനമാരംഭിച്ചു. ജനുവരി പത്തിന് നടക്കുന്ന പരിപാടിയിൽ കഴിഞ്ഞ പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കും.

കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. സുബൈർ എം.എം (രക്ഷാധികാരി), റഫീഖ് അബ്ദുല്ല, അബ്ദുൽ ആദിൽ, ഖാലിദ് സി (സഹ രക്ഷാധികാരികൾ), മുഹമ്മദ് മുഹ് യുദ്ദീൻ (ജനറൽ കൺവീനർ), ജാസിർ പി.പി (കൺവീനർ), യൂനുസ് സലീം (പ്രോഗ്രാം കൺവീനർ) എന്നിവരുടെ നേതൃത്വത്തിലാണ് വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുക. 

സ്വാഗതസംഘ രൂപവത്കരണ യോഗത്തിൽ ദാറുൽ ഈമാൻ കേരള വിഭാഗം വിദ്യാഭ്യാസ സെക്രട്ടറി ഖാലിദ് സി അധ്യക്ഷതവഹിച്ചു. കമ്മിറ്റി രൂപവത്കരണത്തിന് പ്രിൻസിപ്പൽ സഈദ് റമദാൻ നദ്‌വി നേതൃത്വം നൽകി. എ.എം. ഷാനവാസ് സ്വാഗതവും സക്കീർ ഹുസൈൻ നന്ദിയും പറഞ്ഞു.

article-image

fgdg

You might also like

Most Viewed