പ്രിയദർശിനി പബ്ലിക്കേഷൻ ബഹ്റൈൻ നാഷനൽ കമ്മിറ്റി ‘ഓർമകളിലെ എം.ടി രചനകളിലൂടെ’ എന്ന പരിപാടി സംഘടിപ്പിച്ചു


പ്രിയദർശിനി പബ്ലിക്കേഷൻ ബഹ്റൈൻ നാഷനൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഓർമകളിലെ എം.ടി രചനകളിലൂടെ’ എന്ന പരിപാടി ബഹ്റൈൻ ഒ.ഐ.സി.സി ഹാളിൽ വെച്ച് നടന്നു.

സോമൻ ബേബി ഉദ്ഘാടനം ചെയ്ത അനുസ്മരണ പരിപാടിയിൽ പ്രിയദർശിനി പബ്ലിക്കേഷൻ ബഹ്റൈൻ കോഓഡിനേറ്റർ സൈദ് എം.എസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, വർക്കിങ് പ്രസിഡന്റ് ബോബി പാറയിൽ, ജനറൽ സെക്രട്ടറി മനു മാത്യു എന്നിവർ സംസാരിച്ചു.

എം.ടിയുടെ രചനകളെ ആസ്പദമാക്കി നടന്ന ചർച്ചയിൽ ഇ.എ. സലീം, രാജി ഉണ്ണികൃഷ്ണൻ, ഇ.വി. രാജീവൻ, പി.കെ. ജയചന്ദ്രൻ, ഹേമ വിശ്വംഭരൻ, രജിത സുനിൽ, അനു വി. കുറുപ്പ്, കമാൽ മൊഹിയുദ്ദീൻ, സബീന എന്നിവർ സംസാരിച്ചു.

അക്കാദമിക് മെംബർമാരായ സൽമാൻ ഫാരിസ് സ്വാഗതവും ജലീൽ മുല്ലപ്പള്ളി നന്ദിയും പറഞ്ഞ പരിപാടിക്ക് അക്കാദമിക്ക് കൗൺസിൽ അംഗങ്ങളായ ജീസൺ ജോർജ്, പ്രദീപ് മേപ്പയൂർ, അബ്ദുൽ സലാം, നൈസാം അബ്ദുൽ ഗഫൂർ, ജില്ല കോഓഡിനേറ്റർമാരായ ബിപിൻ ഫിലിപ്പ്, സിൻസൻ പുലിക്കോട്ടിൽ, ജിബി കെ. വർഗീസ്, അഷറഫ് പുതിയപാലം എന്നിവർ നേതൃത്വം നൽകി.

article-image

zzcc

You might also like

Most Viewed