ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ പുതുവത്സര ശുശ്രൂഷകൾ നടന്നു
ബഹ്‌റൈൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിൽ പുതുവത്സര ശുശ്രൂഷകൾ നടന്നു. മലങ്കര ഓർത്തഡോക്സ് സഭയുടെ സുൽത്താൻ ബത്തേരി ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ ബാർണബാസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു.
ഡിസംബർ 31ന് വൈകീട്ട് സന്ധ്യാ നമസ്കാരവും തുടർന്ന് വിശുദ്ധ കുർബാനയും നടന്നു. ഇടവക വികാരി ഫാദർ ജേക്കബ് തോമസ് കാരയ്ക്കൽ, സഹവികാരി ഫാദർ പി.എൻ. തോമസുകുട്ടി എന്നിവർ സഹ കാർമികത്വം വഹിച്ചു.
തുടർന്ന് 2025 വർഷത്തിലെ കത്തീഡ്രൽ ഭരണസമിതി സ്ഥാനമേറ്റു. പുതിയ ട്രസ്റ്റി സജി ജോർജ്, സെക്രട്ടറി ബിനു എം. ഈപ്പൻ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് ഡോ. ഗീവർഗീസ് മാർ ബാർണബാസ് മെത്രാപ്പോലീത്ത എല്ലാ ആശംസകളും നേർന്നു.
േ്ിു്േി