യു.എൻ.എ നഴ്സസ് ഫാമിലി സംഘടിപ്പിച്ച ബഹ്‌റൈൻ നഴ്സസ് ഫാമിലി ഷോ ‘എയ്ഞ്ചൽസ് നൈറ്റ്’ ശ്രദ്ധേയമായി
യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ നഴ്സസ് ഫാമിലി സംഘടിപ്പിച്ച ബഹ്‌റൈൻ നഴ്സസ് ഫാമിലി ഷോ ‘എയ്ഞ്ചൽസ് നൈറ്റ്’ എന്ന പേരിൽ ഇന്ത്യൻ ക്ലബിൽ നടന്നു. യു.എൻ.എ ഗ്ലോബൽ പ്രസിഡന്റ് ജാസ്മിൻഷാ മുഖ്യാതിഥി ആയിരുന്നു. യു. എൻ.എ നഴ്സസ് ഫാമിലി സെക്രട്ടറി അരുൺജിത്ത് എ.പി സ്വാഗതം ആശംസിച്ചു.
ചടങ്ങിൽ പ്രസിഡന്റ് ജിബി ജോൺ വർഗീസ് അധ്യക്ഷത വഹിച്ചു.നഴ്സസ് ഫാമിലി രക്ഷാധികാരി ഡേവിസ് മാത്യു, ഡോ.പി.വി. ചെറിയാൻ എന്നിവർക്ക് സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം ജാസ്മിൻഷാ സമ്മാനിച്ചു.
നഴ്സസ് ഫാമിലി ട്രഷറർ നിതിൻ, കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്‌ക്കൽ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കാഷ്യസ് പെരേര, സാമൂഹിക പ്രവർത്തകൻ നിസാർ കൊല്ലം തുടങ്ങിയവർ സംസാരിച്ചു.
ഫാമിലി മെംബർമാരുടെ ആദ്യ ഐ.ഡി. ജോയന്റ് സെക്രട്ടറി മിനി മാത്യു ഏറ്റുവാങ്ങി. നഴ്സിങ് മേഖലയിൽ മൂന്നു പതിറ്റാണ്ടു പിന്നിട്ടവരെ ചടങ്ങിൽ ആദരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ ആശ പ്രവീൺ നന്ദി അറിയിച്ചു. ശ്രീനാഥ്, പാർവതി എന്നിവരുടെ നേതൃത്വത്തിൽ മ്യൂസിക്കൽ നൈറ്റും, അംഗങ്ങളുടെ കുട്ടികൾ നടത്തിയ ഡാൻസ് ഷോയും, ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ നടത്തിയ നാസിക് ധോളും അരങ്ങേറി.
േ്ി