എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ മനുഷ്യജാലിക സംഘടിപ്പിക്കുന്നു
എസ്.കെ.എസ്.എസ്.എഫ് ബഹ്റൈന്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ‘രാഷ്ട്രരക്ഷക്ക് സൗഹൃദത്തിന്റെ കരുതൽ’ എന്ന കാലിക പ്രസക്തമായ പ്രമേയത്തെ ആസ്പദമാക്കി വർഷം തോറും നടത്തിവരാറുള്ള മനുഷ്യജാലിക ഈ വർഷവും വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കുന്നു.
എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് വൈസ് പ്രസിഡന്‍റ് ഫഖ്റുദ്ദീൻ തങ്ങൾ കണ്ണന്തളി പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും. ജനുവരി 31ന് രാത്രി 8.30ന് ബഹ്റൈൻ കർണാടക ക്ലബിൽ പ്രത്യേകമായി സജ്ജീകരിച്ച വേദിയിലാണ് ജാലിക അരങ്ങേറുന്നത്.
ബഹ്റൈനിലെ മത രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ നേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും പരിപാടിയിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു പ്രവർത്തനം ആരംഭിച്ചു.
്ിു്ിു